ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിറംമങ്ങിയ പേസര്‍ മുഹമ്മദ് ആമിര്‍ പാകിസ്താന്‍ ടീമില്‍ നിന്നും പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നാണ് താരം തഴയപ്പെട്ടത്. ആമിറിനു പകരം വഹാബ് റിയാസിനെ പാക് ടീമിലേക്കു തിരിച്ചുവിളിച്ചു. അടുത്ത മാസം യുഎഇയിലാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ പാകിസ്താനും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്.